വിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.

വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പോലീസിന് മുന്നിൽ ഹാജരാകും. കൊച്ചി പാലാരിവട്ടം പോലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോ‍ർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പോലീസ് നീക്കം. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...