സണ്ണിയെ ബജാജ് തിരികെ എത്തിക്കുന്നു ; അതും വമ്പൻ വിലകുറവിൽ, ഇവി ലോകം കൈയടക്കാൻ ബജാജ്

For full experience, Download our mobile application:
Get it on Google Play

ബജാജ് സണ്ണിയെന്ന പേര് നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാകും. നയന്റീസ് കിഡ്‌സ് ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത 60 സിസി ടൂ സ്‌ട്രോക്ക് സ്‌കൂട്ടറാണ് ബജാജ് സണ്ണി . അക്കാലത്ത് ഗിയര്‍ലെസ് ടൂവീലറുകള്‍ക്ക് അര്‍ഹതയുള്ള 16-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ ലഷ്യം വെച്ച് ബജാജ് പുറത്തിറക്കിയ മോഡലായിരുന്നു സണ്ണി.എന്നാല്‍ ഇപ്പോള്‍ ഐക്കണിക് ടൂവീലര്‍ വീണ്ടും വില്‍പ്പനക്കെത്തിക്കാനുള്ള പ്ലാനിലാണ് ബജാജ്. ബജാജിന്റെ പൂണെ പ്ലാന്റിന് സമീപം ബജാജ് സണ്ണി മറക്കപ്പെട്ട രൂപത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് സണ്ണി ഇന്ത്യന്‍ വിപണിയില്‍ പുനരവതരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പരന്നത്. എന്നിരുന്നാലും സണ്ണിയുടെ തിരിച്ചുവരവിനെ കുറിച്ച് ബജാജ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനാല്‍ തന്നെ ടൂവീലര്‍ എന്നായിരിക്കും പുറത്തിറങ്ങുക, അതിന്റെ ഫീച്ചര്‍, മെക്കാനിക്കല്‍ വശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യങ്ങളെ കുറിച്ച് യാതൊരു അറിവുമില്ല. ഇലക്ട്രിക് അവതാരത്തിലാകും സണ്ണി തിരിച്ചെത്തുകയെന്ന് മാത്രമാണ് ഇപ്പോള്‍ അനുമാനിക്കാന്‍ സാധിക്കുക. ക്യാമറക്കണ്ണുകളില്‍ പതിച്ച സണ്ണിയില്‍ ഒരു എക്‌സ്‌ഹോസ്റ്റ് സിസ്റ്റം കാണപ്പെടുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സണ്ണി ഇലക്ട്രിക് കുപ്പായമണിഞ്ഞാണ് എത്തുകയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നത്. പഴയ പടക്കുതിരയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വളരെ മെലിഞ്ഞ ബോഡിയാണ് പുതിയ ടൂവീലറിനും കാണപ്പെടുന്നത്.

അതിനാല്‍ തന്നെ പഴയ മോഡലില്‍ നിന്ന് സ്‌റ്റൈലിംഗ് ഘടകങ്ങള്‍ കടംകൊള്ളുമെന്ന് പറയാം. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ച് യൂത്തിനെ ആകര്‍ഷിക്കാനാണ് ബജാജിന്റെ പദ്ധതി. അടുത്ത വര്‍ഷം എപ്പോഴെങ്കിലും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്ണിയുടെ ഇലക്ട്രിക് അവതാരത്തിലുള്ള തിരിച്ചുവരവ് ഇന്ത്യയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ന് രാജ്യത്ത് ലക്ഷം രൂപയില്‍ താഴെ വിലയുളള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ബജാജ് സണ്ണിയുടെ ഇലക്ട്രിക് പതിപ്പിന് മിക്കവാറും ലക്ഷം രൂപയില്‍ താഴെ മാത്രമായിരിക്കും വിലയിടുക. നഗരയാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ബാറ്ററി പായ്ക്കായിരിക്കും സജ്ജീകരിക്കുക. നിലവില്‍ ചേതക് എന്ന ഒരൊറ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ചേതക് മാറ്റുരക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...