കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി. അബൂബക്കര്‍ ഹസ്റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൊലവി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

ഞായറാഴ്ച കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ജൂണ്‍ 20 ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ 29ന് വ്യാഴാഴ്ചയായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു. കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...