തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ. 3860 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക. പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. കൃഷി, മൽസ്യബന്ധനം, മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകളിലായാകും പദ്ധതി നടപ്പിലാക്കുക. മത്സ്യബന്ധനം 2078 കോടി രൂപ, കൃഷി–1449 കോടി, ക്ഷീരവികസനം 215 കോടി, മൃഗസംരക്ഷണം 118 കോടിരൂപ എന്നിങ്ങനെയാണ് നിലവിൽ തുക വകയിരുത്തിയിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി
ഭക്ഷ്യ സുരക്ഷ ലക്ഷ്യം : സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ
RECENT NEWS
Advertisment