Sunday, April 13, 2025 10:39 am

ബാലഭാസ്ക്കറിന്‍റെ അപകട മരണം : തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. ബാലഭാസ്ക്കറിന്‍റെ അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലുവിന്‍റെ ബന്ധുക്കളുടെ ആരോപണം

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്തുവച്ച്‌ വാഹന അപകടത്തില്‍ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി , വിഷ്ണു സോമസുന്ദരം സ്വര്‍ണ കടത്തു കേസില്‍ പ്രതികളായതോടെയാണ് വിവാദമുയര്‍ന്നത്. അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം.

അട്ടിമറിയില്ലെന്നും ഡ്രൈവര്‍ അര്‍ജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്ക്കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവെയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും. സിജെഎം കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ കടയ്ക്ക് തീപിടിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ കടയ്ക്ക് തീ പിടിച്ചു. ശനിയാഴ്ച...

യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച റാന്നി സ്വദേശി പിടിയിൽ

0
മല്ലപ്പള്ളി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം...

മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ : മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി...