തേ​​​ങ്കു​​​റി​​​ശി ദു​​​ര​​​ഭി​​​മാ​​​ന​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ ഒ​​​ന്നാം​​​സാ​​​ക്ഷി​​​യു​​​ടെ വി​​​സ്താ​​​രം പൂ​​​ര്‍​​​ത്തി​​​യാ​​​യി

For full experience, Download our mobile application:
Get it on Google Play

പാ​​​ല​​​ക്കാ​​​ട്: തേ​​​ങ്കു​​​റി​​​ശി ദു​​​ര​​​ഭി​​​മാ​​​ന​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ ഒ​​​ന്നാം​​​സാ​​​ക്ഷി​​​യു​​​ടെ വി​​​സ്താ​​​രം പൂ​​​ര്‍​​​ത്തി​​​യാ​​​യി.കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​നീ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​രു​​​ണി​​​നെ​​​യാ​​​ണു കഴിഞ്ഞ രണ്ടു ദിവസമായി ജി​​​ല്ലാ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​​​സ് കോ​​​ട​​​തി ഒ​​​ന്നി​​​ല്‍ ജ​​​ഡ്ജി എ​​​ല്‍.​ ജ​​​യ​​ന്ത് മു​​​ന്പാ​​​കെ വി​​​സ്ത​​​രി​​​ച്ച​​​ത്. കൂടാതെ ഇ​​​ന്‍​​​ക്വ​​​സ്റ്റ് സാ​​​ക്ഷി​​​യേ​​​യും ഇ​​​ന്ന​​​ലെ കോടതി മുന്‍പാകെ വിസ്തരിച്ചു.കേ​​​സി​​​ലെ ര​​​ണ്ടാം​​​സാ​​​ക്ഷി​​​യും അ​​​നീ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​യ ഹ​​​രി​​​ത​​​യെ വി​​​സ്ത​​​രി​​​ക്കു​​​ന്ന​​​ത് ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി. കേ​​​സി​​​ല്‍ ആ​​​കെ 110 സാ​​​ക്ഷി​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്.2020 ഡി​​​സം​​​ബ​​​ര്‍ 25നാ​​​ണ് തേ​​​ങ്കു​​​റി​​​ശി ഇ​​​ല​​​മ​​​ന്ദം അ​​​നീ​​​ഷി​​​നെ(27) ഹ​​​രി​​​ത​​​യു​​​ടെ അ​​​മ്മാ​​​വ​​​ന്‍ ഇ​​​ല​​​മ​​​ന്ദം കു​​​മ്മാ​​​ണി ചെ​​​റു​​​തു​​​പ്പ​​​ല്ലൂ​​​ര്‍ സു​​​രേ​​​ഷ് (46), അ​​​ച്ഛ​​​ന്‍ ഇ​​​ല​​​മ​​​ന്ദം കു​​​മ്മാ​​​ണി ചെ​​​റു​​​തു​​​പ്പ​​​ല്ലൂ​​​ര്‍ പ്ര​​​ഭു​​​കു​​​മാ​​​ര്‍ (44) എ​​​ന്നി​​​വ​​​ര്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സാ​​മ്പ​​​ത്തി​​​ക​​​മാ​​​യി ഉ​​​യ​​​ര്‍​​​ന്ന​​​നി​​​ല​​​യി​​​ലു​​​ള്ള ഹ​​​രി​​​ത​​​യെ ജാ​​​തി​​​യി​​​ലും സ​​​ന്പ​​​ത്തി​​​ലും അ​​​ന്ത​​​ര​​​മു​​​ള്ള അ​​​നീ​​​ഷ് വി​​​വാ​​​ഹം ചെ​​​യ്ത​​​തി​​​ലു​​​ള്ള വൈ​​​രാ​​​ഗ്യ​​​മാ​​ണു കൊ​​​ല​​​പാ​​ത​​ക​​ത്തി​​​ലേ​​ക്കു ന​​​യി​​​ച്ച​​​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...