കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന നടത്തുന്നു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ച് ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് വിദഗ്ധരാണ് നുണ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ സംഘം കലാഭവന്‍ സോബിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ ദുരൂഹതകള്‍ നീക്കാനാണ് കലാഭവന്‍ സോബി, ബാലഭാസ്ക്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. അര്‍ജുന്റെയും പ്രകാശന് തമ്പിയുടെയും നുണപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിനെയും സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് സോബിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.