സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നു : കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫിലെ സി.ബി.ഐ അന്വേഷണം ഇതിന്‍റെ ഭാഗമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. യു.ഡി.എഫ് അക്രമസമരങ്ങള്‍ നടത്തുവെന്നാരോപിച്ച്‌ സംസ്ഥാനമുടനീളം ഇടത് മുന്നണി ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി യു.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ക്കും, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രിയ നീക്കങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്താണ് എല്‍.ഡി.എഫ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

യു.ഡി.എഫ് അക്രമസമരം നടത്തുന്നുവെന്നാരോപിച്ച്‌ സംസ്ഥാനമൊട്ടൊകെ ഇടത്മുന്നണി ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്ത കോടിയേരി കുറ്റപ്പെടുത്തി. കൊല്ലത്ത് പന്ന്യന്‍ രവീന്ദ്രനും ആലപ്പുഴയില്‍ എ.വിജയരാഘവനും മറ്റു ജില്ലകളില്‍ കക്ഷിനേതാക്കളും കൂട്ടായ്മയുടെ ഭാഗമായി. യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ തുടര്‍സമരപരിപാടികളും എല്‍.ഡി.എഫ് ആലോചിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...