പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നത്. അഞ്ച് ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയെന്നോണം അഞ്ഞൂറ് രൂപയാണ് ഇവരിൽ നിന്നും പിഴ ഈടാക്കിയത്.

നിത്യവും മാലിന്യം നിക്ഷേപിച്ച് ആളുകൾ കടന്നുകളയുന്ന പ്രദേശങ്ങളില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മാറിനിന്ന് നിരീക്ഷിച്ചാണ് പലരെയും പിടികൂടിയത്. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞവരെ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ചാണ് പിടികൂടിയത്. ഇവർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. രാത്രി കാലങ്ങളില്‍ മാലിന്യം കൊണ്ടിട്ട് പോകുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും മേഖലയിലെ പല പ്രദേശങ്ങളിലും വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.

പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാലരാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പോലീസിന്റെ സേവനവും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുണ്ട്. നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ടെന്നും ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. ബാലരാമപുരം കച്ചേരിക്കുളത്ത് മാലിന്യം കൊണ്ടിട്ട് ജല സ്രോതസ് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും ഇവർ വിവരിച്ചു. ഇനിയുള്ള ദിവസങ്ങളിലും രാത്രിയും പകലും നിരീക്ഷണം തുടരാനാണ് തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...