വിദ്യയുടെ ആരോഗ്യനില തൃപ്തികരം, ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ. വിദ്യ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദ്യയെ പ്രവേശിപ്പിച്ച കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടർന്ന് നിർജലീകരണം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ അതിനു തൊട്ടു മുമ്പ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ വിദ്യയെ നാളെ ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

കൂട്ടുകാരിയ്ക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് ദിവസങ്ങൾക്ക് ശേഷം വിദ്യയുടെ ഒളിയിടം പോലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പാണെന്ന് പോലീസ് കണ്ടെത്തി. സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു ഒളിവിൽ വിദ്യ വിവരങ്ങൾ അറിഞ്ഞത്. ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് എടുത്തിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതൊക്കെയാണെങ്കിലും വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാൻ പോലീസ് ഉദ്ദേശിക്കുന്നില്ല. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പോലീസിൻ്റെ വിശദീകരണം.

വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിദ്യയുടെ മൊബൈൽ ഫോണിലുണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും. ഈ രീതിയിൽ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാൻ സാധിക്കും. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പോലീസിന് ലഭിച്ചത്. ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പോലീസി്നറെ സംശയം. എന്നാൽ ഇതെല്ലാം ഫോണിൽ നിന്ന് കളഞ്ഞതായാണ് പോലീസ് കണ്ടെത്തൽ. സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകട സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...