പന്തളം : രാജ്യത്ത് വർദ്ധിച്ചു വരുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയണമെന്ന് ബാലസംഘം പന്തളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിറാം രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ബി അക്ഷര അദ്ധ്യക്ഷത വഹിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം പദ്മ രതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഷിഹാദ് ഷിജു പ്രവർത്തന റിപ്പോർട്ടും പത്തനംതിട്ട ജില്ലാ സെക്രട്ടറി അമൽ സുരേഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ബി അക്ഷര, സിദ്ധാർത്ഥ്, അനുഗ്രഹ് ജ്യോതി എന്നിവരടങ്ങിയ പ്രസീഡിയവും പ്രവീണ, നിരഞ്ജൻ, ശില്പ രാജൻ, ശരൺ എന്നിവരടങ്ങിയ മിനിട്സ് കമ്മിറ്റിയും പദ്മ രതീഷ്, കീർത്തന, നയൻ വർഗ്ഗീസ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും സമ്മേളനത്തിൽ പ്രവർത്തിച്ചു.
ബാലസംഘം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് ,ജില്ലാ വെെസ് പ്രസിഡണ്ട് വൃന്ദാ എസ് മുട്ടത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ , ജില്ലാ കമ്മിറ്റി അംഗം ഫിലിപ്പോസ് വർഗ്ഗീസ് , ഏരിയ കൺവീനർ ഡി സുഗതൻ ,ഏരിയ കോർഡിനേറ്റർ അനിൽ പനങ്ങാട് , സംഘാടക സമിതി ചെയർമാൻ ആർ ജ്യോതികുമാർ കൺവീനർ എച്ച് നവാസ് ,മഹിള അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത ടീച്ചർ ,ഡി വെെ എഫ് ഐ പത്തനംതിട്ട ജില്ലാ ജോയിൻ സെക്രട്ടറി എൻ സി അഭീഷ് , ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , സി ഐ ടി യു പന്തളം ഏരിയ സെക്രട്ടറി വി പി രാജേശ്വരൻ നായർ, കേരള കർഷക സംഘം പന്തളം ഏരിയ സെക്രട്ടറി സി കെ രവിശങ്കർ, കർഷക തൊഴിലാളി യുണിയൻ പന്തളം ഏരിയ സെക്രട്ടറി വി കെ മുരളി ,എസ് എഫ് ഐ പന്തളം ഏരിയ സെക്രട്ടറി എസ് അനന്ദു, എ ഫിറോസ് എന്നിവർ സംസാരിച്ചു ഏരിയ കമ്മിറ്റി ഭാരവാഹികളായി പദ്മ രതീഷ് (പ്രസിഡണ്ട് ) അനുഗ്രഹ് ജ്യോതി ,എം പ്രവീണ (വെെസ് പ്രസിഡണ്ടന്മാർ) കെ ഷിഹാദ് ഷിജു (സെക്രട്ടറി ) ശില്പ രാജൻ,സിദ്ധാർത്ഥ് രാജേഷ്( ജോയിൻ സെക്രട്ടറിമാർ) എ ഫിറോസ് (കൺവീനർ ) കെ വി ബാലചന്ദ്രൻ, കെ എൻ സരസ്വതി (ജോയിൻ കൺവീനറന്മാർ) ഡോ കെ പി കൃഷ്ണൻ കുട്ടി ( അക്കാദമി കമ്മിറ്റി ചെയർമാൻ ) ഫിലിപ്പോസ് വർഗ്ഗീസ് (കൺവീനർ ),കെ എച്ച് ഷിജു (നവമാധ്യമ സമിതി കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.