പത്താം ക്ലാസുകാരന് നേരെ സദാചാര ഗുണ്ടായിസം : സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പാനൂരില്‍ പത്താം ക്ലാസുകാരന് നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത്​ വിടുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്​തിരുന്നു. ഇതിന്​​ പിന്നാലെയാണ്​ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്​. കമ്മീഷന്‍ പാനൂര്‍ പോലീസിനോട്​ റിപ്പോര്‍ട്ടും​ ആവശ്യപ്പെട്ടിട്ടുണ്ട്​.

പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട്​ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. പാനൂര്‍ നഗരമധ്യത്തില്‍ വെച്ചാണ്​ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്​. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ്​ മര്‍ദ്ദിച്ചത്. അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ മുന്‍വരിയിലെ പല്ലിന് പരിക്കുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്​ പാനൂര്‍ ​പോലീസ്​ അന്വേഷണം ആരംഭിച്ചു​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...