അച്ചടക്കമില്ലാത്ത പെരുമാറ്റം, ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ബാലി

For full experience, Download our mobile application:
Get it on Google Play

ലോകമെമ്പാടുമുള്ള യാത്രകളെ സ്നേഹിക്കുന്നവരുടെ ഇഷ്ടഭൂമികയാണ് ബാലി. പ്രകൃതിസൗന്ദര്യം തന്നെയാണ് ബാലിയിലേക്ക് എക്കാലവും ആളുകളെ ആകർഷിക്കാനുള്ള പ്രധാനഘടകം. എന്നാൽ, വിനോദസഞ്ചാരികൾക്ക് ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്താൻ തയ്യാറാവുകയാണ് ബാലി. അതിന് കാരണമായി പറയുന്നത് വിനോദസഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ​ഗവർണർ ദ്വീപിലെ പർവതങ്ങളിൽ അടിയന്തരമായി ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ നിരോധനം വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്കും അതുപോലെ തന്നെ സ്വദേശികൾക്കും ബാധകമാണ്. അതായത് മൗണ്ടൻ ക്ലൈബിം​ഗ്, ഹൈക്കിം​ഗ് തുടങ്ങിയവയൊന്നും തന്നെ ഇനി ഇവിടെ അനുവദനീയമല്ല എന്നാണ് ​ഗവർണർ വ്യക്തമാക്കിയത്.

പ്രസ്തുത നിയന്ത്രണങ്ങൾ വഴി അച്ചടക്കത്തോടെയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണത്രെ അധികൃതർ ലക്ഷ്യമിടുന്നത്. ”ഈ പർവ്വതങ്ങളെ പവിത്രവും ആദരണീയവുമായിട്ടാണ് കണക്കാക്കുന്നത്. അതിന്റെ പവിത്രതയ്ക്ക് കോട്ടം സംഭവിച്ചാൽ അത് ബാലിയുടെ പവിത്രതയെ അപമാനിക്കുന്നതിന് തുല്യം തന്നെയാണ്. ഈ നിരോധനം എന്നെന്നേക്കുമായിട്ടാണ് പ്രാബല്യത്തിൽ വരിക. ഇത് വിദേശ വിനോദസഞ്ചാരികൾക്ക് മാത്രമല്ല ബാധകം. മറിച്ച്, ആഭ്യന്തര വിനോദസഞ്ചാരികൾക്കും പ്രദേശത്തെ താമസക്കാർക്കും എല്ലാം ബാധകമാണ്. പ്രദേശത്തുള്ളവർക്ക് മതപരമായ ചടങ്ങുകൾക്കോ പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഇവിടം സന്ദർശിക്കാം” എന്നും ദ്വീപ് ഗവർണർ വയാൻ കോസ്റ്റർ പറഞ്ഞു.

വളരെ പ്രശസ്തമായ ബത്തൂർ പർവതവും അഗുങ് പർവതവും ഉൾപ്പടെ 3122 പർവതങ്ങളാണ് നിയന്ത്രണത്തിന്റെ അധീനതയിൽ ഉൾപ്പെടുക. ഏതായാലും ഇത് നിയമമായി മാറണമെങ്കിൽ പാർലിമെന്റിന്റെ അം​ഗീകാരം ആവശ്യമാണ്. ഈ തീരുമാനം പ്രാദേശികവാസികളെയും വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട്. നിരന്തരം പർവതങ്ങളുമായി യോജിച്ച് ചേർന്നതാണ് ഇവിടെ പലരുടേയും ജീവിതം. അതിൽ തന്നെ ടൂർ ​ഗൈഡുകളായും മറ്റും പ്രവർത്തിക്കുന്നവരും ഉണ്ട്. തങ്ങളുടെ വരുമാനം ഇല്ലാതാക്കാൻ ഈ തീരുമാനം കാരണമാകുമോ എന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. അവരെ ബാധിക്കാത്ത തരത്തിലുള്ള ഒരു തീരുമാനമെടുക്കാനായിരിക്കും മിക്കവാറും അധികൃതർ ശ്രമിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...