ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയായതില്‍ വീടിന്‍റെ സുരക്ഷാ കുറവും കാരണമായി : ബാലവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയായതില്‍ വീടിന്‍റെ സുരക്ഷാ കുറവും കാരണമായതായി ബാലവകാശ കമ്മീഷന്‍. പെണ്‍കുട്ടിയുടെ താമസ സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു കമ്മീഷന്‍റെ പ്രതികരണം. താമസിക്കാന്‍ അടച്ചുറപ്പില്ലാത്ത വീട് നല്‍കിയതിന് വീട്ടുടമക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

വള്ളിയോത്തെ കരിങ്കല്‍ ക്വാറിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്. വീടിന്‍റെ സുരക്ഷിതത്വക്കുറവും പെണ്‍കുട്ടി പീഡിപ്പിക്കപ്പെടാന്‍ കാരണമായെന്നാണ് ബാലവകാശ കമ്മീഷന്‍റെ നിഗമനം. പണി പൂര്‍ത്തിയാകാത്ത വീട് താമസത്തിന് വിട്ടുനല്‍കിയതിനെതിരെ അന്വേഷണം നടത്താനും കെട്ടിട ഉടമക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഉണ്ണികുളം പ‍ഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് താത്പര്യം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പെണ്‍കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംവിധാനത്തില്‍ താമസ സൗകര്യം ഒരുക്കും. കുട്ടിയുടെ ഇളയ സഹോദരങ്ങള്‍ ബന്ധു വീട്ടില്‍ സുരക്ഷിതരാണെന്നും ബാലവകാശ കമ്മീഷന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...