വേനൽമഴയിലെ കാറ്റിൽ നശിച്ച് വാഴക്കുലകള്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : ആയവന പഞ്ചായത്തിലെ കടുംപിടിയിൽ വ്യാപക കൃഷിനാശം. കടുംപിടി മീനമറ്റത്തില്‍ കുഞ്ഞ്, കരിമത്തണ്ടേല്‍ രാജന്‍, മംഗലത്ത് റെജി എന്നിവരുടെ കൃഷിയിടത്തിലെ 750 കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്‌. വിളവെടുക്കാറായ നിരവധി വാഴക്കുലകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ വാഴ കൃഷി ചെയ്തത്. കൂടുതൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നാശമുണ്ടായത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. മാറാടി, വാളകം പഞ്ചായത്തുകളിലും കിഴക്കേക്കര ഭാഗത്തും വാഴ, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികൾ നശിച്ചിട്ടുണ്ട്. അതേസമയം, എം.വി.ഐ.പി. കനാൽ തകർന്നത് മാറാടി, ആരക്കുഴ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍ക്ക് തിരിച്ചടിയായി.

കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കത്തതും ബലക്ഷയവുമാണ് കനാല്‍ തകരാന്‍ കാരണം. കനാലിൽ വെള്ളം നിറഞ്ഞപ്പോൾ കരിയിലയും കാടും നിറഞ്ഞ കനാലിൽ വെള്ളം ഒഴുകാതായി. ദുർബലമായിരുന്ന കനാലിന്‍റെ അരികുപൊട്ടി വെള്ളം കുത്തിയൊഴുകി. വാഴ, ജാതി, പച്ചക്കറി എന്നിവ കനാൽ ജലത്തെ ആശ്രയിച്ചാണ് പ്രദേശത്ത് കൃഷി ചെയ്യുന്നത്.

കനാൽ അറ്റകുറ്റപ്പണികൾ യഥാസമയത്ത് ചെയ്യാത്തതും ഇക്കുറി വെള്ളം തുറന്നുവിടും മുൻപ് കനാൽ വൃത്തിയാക്കാത്തതുമാണ് പ്രധാനമായും അപകടത്തിനു കാരണമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതൂർ എന്നിവർ പറഞ്ഞു. പൂർണതോതിൽ കനാൽ നന്നാക്കാതെ ഉയരം കൂടിയ കായനാട് പോലുള്ള ഭാഗങ്ങളിൽ വെള്ളമെത്തില്ല. ഇതുമൂലം വേനലിൽ സ്ഥലത്ത് ജലക്ഷാമം രൂക്ഷമാകും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....