തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാൻ സാധ്യത. ജാഗ്രത പുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ചുഴലിക്കാറ്റിന് നേരിയ സാധ്യതയുണ്ട്. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമായേക്കും.
ഇന്ന് അർധരാത്രിക്കുശേഷം കടലിൽ പോകരുത്. മീൻപിടിത്തത്തിനു പോയവർ തിങ്കളാഴ്‌ച അർധരാത്രിയോടെ ഏറ്റവുമടുത്ത സുരക്ഷിത തീരത്ത് എത്തണം. ചൊവ്വാഴ്‌ചമുതൽ കടലിൽ പോകുന്നത് നിരോധിച്ചു. ബുധനാഴ്‌ച ഇടുക്കിയിൽ റെഡ് അലർട്ടും (അതിതീവ്ര മഴ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) പ്രഖ്യാപിച്ചു.