Sunday, April 28, 2024 4:17 pm

തിരഞ്ഞെടുപ്പ് പരിശീലന ദിവസം അധ്യാപകർക്ക് ഡ്യൂട്ടിയിട്ട് പ്രിൻസിപ്പൽ

For full experience, Download our mobile application:
Get it on Google Play

പരവൂർ : കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിരിക്കെ തിരഞ്ഞെടുപ്പ് പരിശീലനത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് സ്കൂളിൽ ഡ്യൂട്ടി ഇട്ടതായി ആക്ഷേപം. പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലാണ് മാനദണ്ഡങ്ങൾ മറികടന്നു അധ്യാപകർക്ക് ഡ്യൂട്ടി ഇട്ടത്.
ഡിസംബർ 17 മുതൽ മാത്രം 50 ശതമാനം അധ്യാപകർ സ്കൂളിൽ എത്തിയാൽ മതി എന്ന സർക്കാർ നിർദേശം മറികടന്നാണ് തിരഞ്ഞെടുപ്പ് പരിശീലനത്തെ പോലും തടസ്സപ്പെടുത്തി പ്രിൻസിപ്പൽ അനധികൃത ഡ്യൂട്ടി ഇട്ടത്. സ്കൂളിലെ അധ്യാപകരുമായി തർക്കം ഉണ്ടായ സാഹചര്യത്തിൽ പി. ടി. എ സഹായത്തോടെ പലവിധ അനധികൃത പ്രവർത്തനങ്ങളും പ്രിൻസിപ്പൽ നടത്തുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഓൺലൈൻ ക്‌ളാസുകൾ എടുക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മറികടക്കുന്നതായും പരാതിയുണ്ട്. വിക്ടർസ് അടക്കം സംസ്ഥാന സർക്കാർ നിശ്ചയിച്ച സംവിധാനങ്ങൾ ഉണ്ടായിരിക്കെ വ്യക്തിശ്രദ്ധ നേടുന്നതിന് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് ശ്രമം. ഇത് ആക്ഷേപത്തിനു ഇടയാക്കിയതോടെ കോവിഡ് സാഹചര്യം മുൻനിർത്തി സർക്കാർ അടച്ചിട്ട സ്കൂളിൽ തന്നിഷ്ടത്തോടെ ഡ്യൂട്ടി ഇടുന്നത് പതിവാക്കി. തിരഞ്ഞെടുപ്പിനെ പോലും വെല്ലുവിളിച്ചാണ് പരിശീലന ദിവസങ്ങളിൽ പോലും ഡ്യൂട്ടി ഇട്ടത്. മുൻ ദിവസങ്ങളിൽ സമാന പ്രവൃത്തി നടത്തിയിട്ടു ചില അധ്യാപകർക്കെതിരെ രേഖാമൂലം ആക്ഷേപം ഉയർത്തിയെന്നും പരാതി നിലനിൽക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാണ്ഡ്യൻ, അമിത് ഷാ, മോദി, പട്നായിക് എന്നിവർ ചേർന്ന് ഒഡീഷ കൊള്ളയടിച്ചു : രാഹുൽ...

0
ന്യൂഡൽഹി : ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ്...

മണിപ്പൂരിലെ കാങ്പോക്പിയിൽ  നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

0
ന്യൂഡൽഹി : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും

0
പാലക്കാട് : ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം,...

അറിയാം പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍

0
പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു...