ബെംഗളൂരുവില്‍ കോവിഡ് പോസിറ്റീവായ 50കാരി ആംബുലന്‍സിനായി കാത്തിരുന്നത് എട്ട് മണിക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കോവിഡ് ബാധിതയായ സ്ത്രീ വീടിനു മുന്നിൽ ആംബുലൻസിനായി കാത്തിരുന്നത് എട്ട് മണിക്കൂർ. ബെംഗളൂരുവിലാണ് സംഭവം. 50 വയസുള്ള സ്ത്രീ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയയായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.

ആംബുലൻസ് വന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആംബുലൻസിന് വേണ്ടി കാത്തിരുന്നെങ്കിലും ആംബുലൻസ് എത്തിയത് രാത്രി ഒൻപത് മണിക്കാണ്. എട്ട് മണിക്കൂറും ഇവർ വീടിനു പുറത്താണ് ഇരുന്നത്. ഈ സമയം ഭർത്താവും മകനും വീടിനകത്ത് ക്വാറന്റീനിൽ കഴിയുകയായിരുന്നു.

“ഞാൻ ഒരു ആശുപത്രിയിൽ പോയി വീട്ടിൽ തിരിച്ചെത്തി. ഞാൻ വീട്ടിൽ സുഖമായി വിശ്രമിക്കുകയായിരുന്നു. ജലദോഷമോ ചുമയോ പനിയോ തലവേദനയോ ഉണ്ടായിരുന്നില്ല. ഞാൻ വസ്ത്രങ്ങൾ കഴുകുകയും പാചകം ചെയ്യുകയും ചെയ്തു. ഉച്ചക്ക് 1 മണിക്ക് കഗലിപുര ആശുപത്രിയിൽ നിന്ന് എനിക്ക് പോസിറ്റീവ് ആണെന്ന് ഒരു കോൾ ലഭിച്ചു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് ആംബുലൻസിന് തയ്യാറാകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു” സ്ത്രീ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവരിപ്പോൾ ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...