Saturday, September 7, 2024 1:26 pm

ബാംഗ്ലൂരിൽ എവിടെ പോകുമെന്ന സംശയം വേണ്ട, നഗരം മുഴുവൻ കറങ്ങാം ; വെറും 495 രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂരിൽ എന്താണ് കാണാനുള്ളത് ? ബാംഗ്ലൂരിൽ എവിടെയൊക്കെ പോകണം.. അല്ലെങ്കിൽ രണ്ടു ദിവസത്തേയ്ക്ക് ബാംഗ്ലൂരിൽ വന്നിട്ടുണ്ട്. ഈ സമയത്തിൽ ഏതൊക്കെ ഇടങ്ങൾ കാണാം.. ഇവിടെ ബാംഗ്ലൂരുകാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. തുടക്കത്തിൽ നന്ദി ഹിൽസും ബന്നാർഗട്ട ദേശീയോദ്യാനവും ഉൾസൂർ തടാകവും മഡിവാളയും കോറമംഗലയും കണ്ടു കഴിഞ്ഞാൽ പിന്നെ ബാംഗ്ലൂരിനെ അടുത്തറിയാനുള്ള യാത്രകളുടെ സമയമാണ്. എന്നാൽ ഒറ്റ ദിവസത്തിൽ വലിയ ചെലവില്ലാതെ ബാംഗ്ലൂർ കാണാൻ ഒരു വഴിയുണ്ട്. കര്‍ണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് ആൻഡ് കോർപ്പറേഷൻ (കെഎസ്ടിഡിസി) നടത്തുന്ന സിറ്റി ടൂർ ആണ് ബാംഗ്ലൂർ കാണാനുള്ള എളുപ്പവഴി. ഒറ്റ ദിവസ യാത്രയിൽ ബെംഗളുരുവിലെ പ്രധാന കാഴ്ചകൾ എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് മാത്രമല്ല, ട്രാഫിക്കിനെക്കുറിച്ചോ ഇവിടുത്തെ പോകുന്ന സ്ഥലങ്ങളിലെ പ്രവേശനം പോലുള്ള കാര്യങ്ങളെക്കുറിച്ചോ ആശങ്കയില്ലാതെ നഗരം കണ്ടുതീർക്കുകയും ചെയ്യാം.

ബാംഗ്ലൂർ ഒറ്റ ദിവസ യാത്ര രാവിലെ 7.30ന് ആരംഭിച്ച് വൈകിട്ട് 6.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. യശ്വന്തപൂർ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപത്തെ കെഎസ്ടിഡിസി ഹെഡ് ഓഫീസ് പരിസരത്തു നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, ബന്നാർഗട്ട സൂവോളജിക്കൽ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനെറ്റേറിയം എന്നിവിടങ്ങൾ സന്ദർശിക്കും. ആദ്യം പോകുന്നത് ഇസ്കോൺ ക്ഷേത്രത്തിലേക്കാണ്. മുൻകൂട്ടി തയ്യാറാക്കിയ യാത്രാ പ്ലാൻ അനുസരിച്ച് 7.45 ന് ക്ഷേത്രത്തില് എത്തും. 8.45 വരെ ഇസ്കോൺ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ചെലവഴിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ബാംഗ്ലൂരിലെ ശ്രീ രാധാ കൃഷ്ണാ ചന്ദ്ര ക്ഷേത്രം. വിശേഷ ദിവസങ്ങളിൽ നൂറു കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇടമാണിത്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പ്രധാന ദിവസങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകളും പൂജകളും ഇവിടെ നടക്കും. കലാപരിപാടികൾ,സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ഇവിടെ സംഘടിപ്പിക്കുന്നു.

ഇസ്കോൺ ക്ഷേത്രത്തിൽ നിന്നും രാജരാജേശ്വരി ക്ഷേത്രിലേക്കാണ് യാത്ര. ബാംഗ്ലൂർ സിറ്റിയിലെ ഏറ്റവും പഴക്കമുള്ളതും ഒരുപാട് ആളുകൾ സന്ദർശിക്കുന്നതുമായ ക്ഷേത്രമാണിത്. ബാംഗ്ലൂർ-മൈസൂർ ഹൈവേയിൽ കാഞ്ചൻഹള്ളി രാജരാജേശ്വരി നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 08.45 മുതൽ 9.15 വരെയാണ് ഇവിടെ ചെലവഴിക്കുന്നത്. തുടർന്ന് പത്തരയോടെ യാത്ര ബന്നാര്‍ഗട്ടയിലെത്തും. പാർക്ക് സന്ദർശനവും സഫാരിയുമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്നാർഗട്ട നാഷണൽ പാർക്ക് ബാംഗ്ലൂരിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. സഫാരി, അക്വേറിയം, ക്രോക്കോഡൈൽ ഫാം, സ്നേക്ക് പാർക്ക്, മൃഗശാല, കുട്ടികളുടെ പാർക്ക് തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ കാണുവാനുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെ ഇവിടെ നിന്നിറങ്ങും. ബന്നാര്‍ഗട്ടയിലെ ഹോട്ടൽ മയൂര വനശ്രീയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഒന്നരയോടെ ഇവിടുന്നിറങ്ങും. ഏകദേശം 4.30 മണിയോടെ പ്ലാനറ്റോറിയത്തിൽ എത്തിച്ചേരും. ഓരോ വർഷവും മൂന്നു ലക്ഷം ആളുകൾ സന്ദർശിക്കുന്ന പ്ലാനറ്റോറിയം കുട്ടികൾക്കും മുതിർന്നവർക്കും നവ്യമായ ഒരു യാത്രാനുഭവം ആയിരിക്കും. സൗരയൂഥത്തെക്കുറിച്ചും ആകാശത്തിലെ മറ്റു കൗതുകങ്ങളെക്കുറിച്ചും രസകരമായ രീതിയിൽ ഇവിടെ അറിയാനും പഠിക്കാനും സാധിക്കും.

ആറരയോടെ തിരികെ യശ്വന്തപൂർ ബി എം ടി സി ബസ് സ്റ്റാൻഡ് കെഎസ്ടിഡിസി ഹെഡ് ഓഫീസിൽ എത്തുന്നതോടെ യാത്ര അവസാനിക്കും. കെഎസ്ടിഡിസി വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന വിവരമനുസരിച്ച് ഡീലക്സ് ബസും എസി ഡീലക്സ് ബസും ലഭ്യമാണ്. 495 രൂപ മാത്രമാണ് ആകെ ചെലവ് വരുന്നത്. മുൻകൂട്ടി തയ്യാറാക്കിയ യാത്രാ പ്ലാനിനോട് ചേർന്നു നിൽക്കുന്നതിനാൽ സമയ നഷ്ടമില്ലാതെ ബാംഗ്ലൂർ കണ്ടുതീർക്കാം. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളാണ് ബെംഗളുരു ഫുൾ ഡേ ട്രിപ്പ് ലഭ്യമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 91 80-4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി റിലയൻസ് ജിയോ

0
മുംബൈ : ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി റിലയൻസ് ജിയോ. എട്ടാം വാർഷികത്തോടനുബന്ധിച്ചാണ്...

പോലീസ്​ ക​സ്റ്റ​ഡി​യി​ൽ യു​വാ​വിന് ക്രൂര മർദ്ദനം

0
കൊ​ട്ടാ​ര​ക്ക​ര : പോലീസ്​ ക​സ്റ്റ​ഡി​യി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​​ദ്ദിച്ച​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര...

ഏഴ് സെഞ്ച്വറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഒലി പോപ്പ്

0
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയതോടെ അപൂർവ്വ...

ചന്ദനമരങ്ങള്‍ മുറിച്ചുകടത്ത് ; രണ്ടുപേര്‍ പിടിയില്‍

0
കു​ള​ത്തൂ​പ്പു​ഴ : ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വീ​ട്ടു​പു​ര​യി​ട​ങ്ങ​ളി​ല്‍...