ബാങ്ക് ജീവനക്കാരും ഏജന്റുമാരും ചേർന്ന മാഫിയ കൊച്ചിയിൽ സജീവം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് വൻകിട ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത്. സിബിൽ സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെയും ബിസിനസുകാരുടെയും അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ആധാരങ്ങൾ ഉപയോഗിച്ച് കോടികളുടെ കോർപ്പറേറ്റ് ലോണുകൾ തട്ടിയെടുക്കുന്ന മാഫിയ സംഘമാണ് പിടിമുറുക്കിയിരിക്കുന്നത്. ഏജന്റുമാരും വിവിധ ബാങ്ക് ജീവനക്കാരും ഒത്തുകളിച്ചുള്ള ഈ വായ്പാ കൊള്ളയിലൂടെ 700 കോടി രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ചതിക്കപ്പെട്ട പാവപ്പെട്ട ഉടമകളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലാവുകയോ സിബിൽ സ്കോർ മോശമാവുകയോ ചെയ്യുന്ന വ്യക്തികളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. വായ്പ ശരിയാക്കി നൽകാം എന്ന വ്യാജേന ഇവരിൽ നിന്ന് ആധാരവും നികുതിച്ചീട്ടും ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കും. ലോൺ പാസാകാൻ സമയമെടുക്കുമെന്ന് വിശ്വസിപ്പിച്ച് താൽക്കാലിക ആവശ്യങ്ങൾക്കായി ഏജന്റുമാർ സ്വന്തം അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക ഉടമകൾക്ക് നൽകുകയും ചെയ്യും. പിന്നീട് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഈ രേഖകൾ മറയാക്കി ഉടമകൾ പോലുമറിയാതെ കോടികളുടെ ബിസിനസ് വായ്പകൾ സംഘം തട്ടിയെടുക്കുകയാണ് രീതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...