തിരുവനന്തപുരം : ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.സദാശിവന്‍ പിള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.ജയരാജ് (ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്‍), സി.പി നരേന്ദ്രന്‍ (ജോ.സെക്രട്ടറി, ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം) എന്നിവര്‍ സംസാരിച്ചു. ടി.പി അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി ജോസ് (സെക്രട്ടറി.എസ്.ബി.ആര്‍.എഫ്), വി.പി ശോഭന (ട്രഷറര്‍), എം.സുരേഷ് (ജനറല്‍ സെക്രട്ടറി, എ.കെ.ബി.ആര്‍.എഫ്), കെ.ടി ബാബു (വൈസ് പ്രസിഡന്റ്, എ.കെ.ബി.ആര്‍.എഫ്) എന്നിവര്‍ പങ്കെടുത്തു.
ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കണം : സ്റ്റേറ്റ് ബാങ്ക്
RECENT NEWS
Advertisment