മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയുടെ അമ്മ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും തിരികെയെത്തിച്ചു. മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയുടെ അമ്മ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു. ഇത് സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍ക്ക് ഇവര്‍ അപേക്ഷ നല്‍കിയതായാണ് വിവരം. നേരത്തെയും സമാന ആവശ്യവുമായി സമീപിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ലായെന്നും ഇവരുടെ അപേക്ഷയില്‍ പറയുന്നു. ആറ് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഞ്ചുപേരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തി. മറ്റൊരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം കേസില്‍ അറസ്റ്റിലായതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെ പോലീസ് പിടികൂടി. സ്റ്റേഷനിലെ പിന്‍ഭാഗത്തെ വാതിലൂടെ ഓടിരക്ഷപ്പെട്ട യുവാവ് സമീപത്തെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.

കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഫെബിന്‍ റാഫിയെയും കൊല്ലം സ്വദേശി ടോം തോമസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
ബുധനാഴ്ചയാണ് ആറ് പെണ്‍കുട്ടിളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. പെണ്‍കുട്ടികളിലൊരാളെ ഇന്നലെ രാവിലെ മൈസൂരില്‍ നിന്നും മറ്റൊരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍നിന്നും കണ്ടെത്തിയിരുന്നു. മറ്റു നാല് പേരെ മലപ്പുറം എടക്കരയില്‍നിന്നാണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ട്രെയിനില്‍ പാലക്കാട്ടെത്തിയ നാല് കുട്ടികള്‍ അവിടെനിന്ന് ഓട്ടോയില്‍ എടക്കരയിലേക്കു പോകുന്നതിനിടെ, പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ക്കു പണം നല്‍കിയത് മലപ്പുറം എടക്കര സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...