Monday, April 14, 2025 8:28 pm

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് ; മാംഗോ ഉടമകള്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാംഗോ ഉടമകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും സമന്‍സ് അയക്കും. ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി അഗസ്റ്റിനെയും ഇ.ഡി. ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മുട്ടില്‍ മരംമുറി കേസ് പ്രതികളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍.

ഈ മാസം 11 നായിരുന്നു ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമസന്‍സ് അയച്ചത്. ഈ സമന്‍സ് പ്രകാരം ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസവും ജോസ്‌കുട്ടി അഗസ്റ്റിന്‍ ഇന്നും ആയിരുന്നു ഹാജരാകേണ്ടത്. എന്നാല്‍ ആദ്യ സമന്‍സ് വിലാസം പൂര്‍ണ്ണമല്ല എന്ന് കാണിച്ച് തിരികെ ലഭിച്ചതോടെയാണ് ഇ.ഡി. വീണ്ടും സമന്‍സ് അയക്കുന്നത്.

2016 ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തതായി ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ മുട്ടില്‍ മരംമുറിക്കല്‍ കേസ് ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു വരികയാണ്. ഇതിനിടയിലാണ് മുട്ടില്‍ കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരെ ചോദ്യം ചെയ്യാനുള്ള നീക്കവും ഇ.ഡി നടത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു

0
കടുങ്ങല്ലൂർ: ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു. എരമം കാട്ടിക്കുന്നത്ത് ഷഫീഖിനാണ്...

ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്​പെഷൽ ട്രെയിൻ

0
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സ്​പെഷൽ...

ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ ; എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചു

0
  പത്തനംതിട്ട: ഏപ്രിൽ 14 അംബേദ്കർ ദിനത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ 137 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍...