തെരഞ്ഞെടുപ്പ് വേളയിൽ സുരേന്ദ്രൻ തങ്ങിയ ഹോട്ടലിൽ സുന്ദരയെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. മുഖ്യസാക്ഷി കെ.സുന്ദരയെ അടുക്കത്ത് ബയലിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അപേക്ഷയിൽ ഒപ്പിട്ടത് ഈ ഹോട്ടലിൽ വെച്ചാണെന്നും കൊടകര കുഴൽപ്പണക്കേസിൽ പോലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് അടക്കമുള്ള ബിജെപി നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കെ.സുന്ദര  പറഞ്ഞു.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളിലെല്ലാം കെ.സുരേന്ദ്രൻ തങ്ങിയ അടുക്കത്ത് ബയലിലെ ഹോട്ടലിൽ എത്തിയാണ് പോലീസ് തെളിവെടുത്തത്. അരമണിക്കൂർ നീണ്ട തെളിവെടുപ്പിനിടെ ഹോട്ടൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.  ഈ ഹോട്ടലിൽ വെച്ചാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിട്ടതെന്ന് കെ.സുന്ദര പറഞ്ഞു.

സുനിൽ നായ്കും സുരേഷ് നായ്കും തന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശിയായ സുനിൽ നായ്ക് കൊടകര കുഴൽപ്പണക്കേസിൽ പോലീസ് ചോദ്യം ചെയ്തയാളാണ്. നിലവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് ചുമത്തി കെ.സുരേന്ദ്രനെതിരെ മാത്രമാണ് കേസ്.

ഈ മാസം 29ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കെ.സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനുമാണ് ജില്ലാ ക്രൈംബ്രാ‍ഞ്ച് സംഘത്തിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....