കൊവിഡ് മഹാമാരി ; കോളേജ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് ശതമാനം പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പഠനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് മുതല്‍ സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും അഞ്ച് ശതമാനം പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തി. 60 ശതമാനം വിദ്യാര്‍ത്ഥികള്‍ പലതോതില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് പഠനത്തില്‍ കണ്ടയത്തിയത്.

ആര്‍ട്സ്,​ സയന്‍സ് ഗ്രൂപ്പുകള്‍ ഐച്ഛിക വിഷയമായി എടുത്ത ബിരുദ,​ ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ 55 ശതമാനം പേര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച്‌ ആകുലരാണെന്നും തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ അക്കാഡമികവും മാനസികപരവുമായ പ്രവൃത്തികളെക്കുറിച്ചാണ് പഠനങ്ങള്‍ നടന്നത്. കൊവിഡ് കാലത്ത് തങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച്‌ പല കുട്ടികളും തുറന്ന് സംസാരിക്കുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ അക്കാഡമിക സമൂഹത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളില്‍ 22.34 ശതമാനവും മാനസിക സംഘ‍ര്‍ഷത്തെ തുടര്‍ന്ന് ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളവരാണ്. 5.17ശതമാനം പേര്‍ ആത്മഹത്യാശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതിനായി ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കും മുതിര്‍ന്നതായി വെളിപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ 53ശതമാനം പേര്‍ ഏകാന്തതയില്‍ അഭയം തേടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്സ്,​ സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന 28 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും നേരിയ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്. 14.8 ശതമാനം പേര്‍ സാമാന്യ തോതിലുള്ള സമ്മര്‍ദ്ദവും 9.9 ശതമാനം പേര്‍ താരതമ്യേന വലിയ മാനസിക സംഘര്‍ഷങ്ങളും നേരിടുന്നവരാണ്. ആറ് ശതമാനം പേര്‍ ഗുരുതര മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ വരെ നടന്ന പഠനത്തില്‍ കേരളത്തിലെ 182 കോളേജുകളില്‍ നിന്നായി 8005 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മാനസികമായി കൂടുതല്‍ ഉയര്‍ന്നവരെന്നും പഠനത്തില്‍ കണ്ടെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...