കടയ്ക്കാട് കല്ലാർ തോടിന്‍റെ തീരം ഇടിഞ്ഞു ; വീട് അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ഓരോ വെള്ളപ്പൊക്കം വരുമ്പോഴും കടയ്ക്കാട് കല്ലാർ തോടിന്റെ കരയിൽ താമസിക്കുന്നവർ ഭയപ്പാടിലാണ്. തോടാണെങ്കിലും മഴക്കാലത്ത് ചെറിയ നദിപോലെ ഒഴുകി വെള്ളം ഉയർന്ന് വീടുകളിലേക്ക് കയറുന്നത് ഇവിടെ പതിവാണ്. 2018-ൽ വീടിന്റെ പകുതിയോളം വെള്ളത്തിലായപ്പോൾ കൈയിൽ കിട്ടിയതെല്ലാം എടുത്ത് പാലായനം ചെയ്ത കടയ്ക്കാട് കൂനൻവീട്ടിൽ അബ്ദുൾ റഹിമും കുടുംബവും തിരികെയെത്തിയപ്പോൾ കണ്ടത് വീടിന്റെ ഭിത്തിയിൽവരെ വിള്ളൽവീണതാണ്. കുത്തൊഴുക്കിൽ വീടിന്റെ പിന്നിൽക്കൂടി ഒഴുകുന്ന കല്ലാർതോടിന്റെ അരികിനൊപ്പം വീടിന്റെ സംരക്ഷണഭിത്തിയും അടർന്നുപോയിരുന്നു. 2019-ലും 21-ലും വീണ്ടും വെള്ളം ഉയർന്നപ്പോൾ ബാക്കിഭാഗംകൂടി അടർന്നുപോയി.

മാവര പാറയുടെ ഭാഗത്തുനിന്ന്‌ ഒഴുകി കിളിവെള്ളൂർ പുഞ്ചയിലെത്തിച്ചേരുന്ന തോടിന്റെ അരികാണ് സംരക്ഷണമില്ലാതെ ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. കടയ്ക്കാട് കൂനൻവീട്ടിൽ വികലാംഗനായ റഹിമിന് സ്വന്തമായി 7 സെൻറ് ഭൂമിയുണ്ടായിരുന്നതിൽ കുറച്ചുഭാഗം നഷ്ടപ്പെട്ടു. വീടിന് പിൻഭാഗം ഒരു മീറ്റർകൂടി ഇടിഞ്ഞാൽ വീടിന്റെ ഭിത്തി തകർന്നുവീഴുമെന്ന അവസ്ഥയിലാണ്. എല്ലാ മഴക്കാലത്തും തോട് നിറഞ്ഞ് വെള്ളം കുത്തിയൊഴുകുന്നതുകാരണം അടിത്തട്ടിലെ മണ്ണ് ഒലിച്ച് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇനിയൊരു വെള്ളപ്പൊക്കത്തെയും ഒഴുക്കിനെയും അതിജീവിക്കാനുള്ള ഉറപ്പ് കല്ലാറിന്റെ തീരത്തിനില്ല. വീടിന്റെ പിൻഭാഗത്തുള്ള സംരക്ഷണഭിത്തി കെട്ടിക്കിട്ടാനായി റഹീം മുട്ടാത്ത വാതിലുകളില്ല. കുരമ്പാല വില്ലേജ് ഓഫീസിലും പന്തളം നഗരസഭയിലും വാർഡ് കൗൺസിലർക്കും പലതവണ പരാതി നൽകി. വീടും സ്ഥലവും സന്ദർശിച്ച് പുറമ്പോക്ക് കരിങ്കല്ലുകൊണ്ട് കെട്ടിയില്ലെങ്കിൽ വീട് പൂർണമായും അപകടത്തിലാകുമെന്ന് നഗരസഭാ ഉദ്യോഗസ്ഥരും വിധിയെഴുതി മടങ്ങിയതല്ലാതെ തുടർ നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായ ശക്തമായ മഴയിൽ തുണി അലക്കുന്ന കല്ലുൾപ്പെടെ തോട്ടിലേക്ക് ഇടിഞ്ഞ നിലയിലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...