വാഷ്ബേസിനും സിലിണ്ടറുമുള്‍പ്പെടെ കടത്താന്‍ പദ്ധതി ; മോഷണത്തിനിടെ മയങ്ങിയ കള്ളന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: മോഷണത്തിനിടെ ഡോക്ടറുടെ വീട്ടില്‍ക്കിടന്ന് മയങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബല്‍റാംപുര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സുനില്‍ പാണ്ഡെയുടെ ലഖ്‌നൗവിലെ വീട്ടിലാണ് മോഷ്ടാവ് അതിക്രമിച്ചുകയറിയത്. ഡോക്ടറും കുടുംബവും വാരണാസിയിലാണ് നിലവില്‍ താമസം. ഇന്ദിരാനഗറിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ വാതില്‍ തുറന്നനിലയില്‍ കണ്ട് പരിശോധിക്കാനെത്തിയ അയല്‍ക്കാര്‍ വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടതോടെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മതിമറന്ന് മയങ്ങുന്ന മോഷ്ടാവിനെ കണ്ടെത്തി.

അല്‍പനേരം ഉറക്കം കഴിഞ്ഞുണര്‍ന്ന മോഷ്ടാവാകട്ടെ കണ്ടത് ചുറ്റും നില്‍ക്കുന്ന പോലീസ് സംഘത്തേയും. പ്രതിയെ പോലീസ് അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തു. വീട്ടിലെ എല്ലാ അലമാരകളും മോഷ്ടാവ് കുത്തിത്തുറന്നിരുന്നു. പണം കൂടാതെ വാഷ് ബേസിന്‍, ഗ്യാസ് സിലിണ്ടര്‍, വാട്ടര്‍ പമ്പ് തുടങ്ങി വീട്ടിലെ മൊത്തം സാധനങ്ങളും കടത്താനായിരുന്നു മോഷ്ടാവിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....