സിഎസ്​ബി ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ ബാങ്ക് ജീവനക്കാര്‍ ​ 22ന്​ പണിമുടക്കുന്നു ​

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കനേഡിയൻ കമ്പനിയായ ഫെയർ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സിഎസ്​ബി ബാങ്കിൽ (പഴയ കാത്തലിക്​ സിറിയൻ ബാങ്ക്​) വരുന്ന ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെ ഈ മാസം 22ന്​ സംസ്ഥാനത്ത്​ ബാങ്ക്​ പണിമുടക്ക്​. 20 മുതൽ മൂന്ന്​ ദിവസങ്ങളിലായി സിഎസ്​ബി ബാങ്കിൽ നടക്കുന്ന പണിമുടക്കിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്​.

ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയൻസ്​ (യു.എഫ്​.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന്​ എല്ലാ ട്രേഡ്​ യൂണിയ​ൻ സംഘടനകളും ഉൾപ്പെട്ട സമര സഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. 20 മുതൽ മൂന്ന്​ ദിവസം സിഎസ്​ബി ബാങ്കിലും 22ന്​ സംസ്ഥാനത്ത്​ എല്ലാ ബാങ്കിലും ഇടപാടുകൾ സ്​തംഭിക്കുമെന്ന്​ സമര സഹായ സമിതി ചെയർമാനും ​എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി കെപി രാജേന്ദ്രനും ജനറൽ കൺവീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ മുൻ എംപി കെ ചന്ദ്രൻ പിള്ളയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈവേ പട്രോളിങ്ങിനിടെ പോലീസുകാരെ ആക്രമിച്ചു ; യുവാവ് റിമാൻഡിൽ

0
താമരശ്ശേരി : ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ...

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...