വീട്ടിൽ കറിവേപ്പില തഴച്ചു വളരണോ ? ഇതാ പൊടിക്കൈകൾ

For full experience, Download our mobile application:
Get it on Google Play

ആഹാരത്തിന് നല്ല രുചിയും മണവും നൽകുന്ന കറിവേപ്പിലയ്ക്ക് അതല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. എന്നാൽ നമ്മൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കറിവേപ്പിലയുടെ ഇലകൾ കൊഴിയുക എന്നത്. പലപ്പോഴും എത്ര നന്നായി വളർത്തിയാലും കറിവേപ്പില നന്നായി വളരില്ല. എന്നാൽ അതിന് പരിഹാരം നമ്മുടെ വീട്ടിൽ തന്നെ ഉണ്ട്.

കഞ്ഞിവെള്ളം ഏറ്റവും നല്ല വളമാണ്. കറിവേപ്പില ചെടിയുടെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം നശിച്ചു പോകാൻ നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. നല്ല പുളിച്ച കഞ്ഞിവെള്ളം കറിവേപ്പിലയുടെ ഇലകളില്‍ തളിച്ചു കൊടുക്കുന്നതും മണ്ണിൽ ഒഴിയ്ക്കുന്നതുമെല്ലാം കറിവേപ്പില നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും. മത്തി, അയല പോലുളള മീനുകളുടെ വേസ്റ്റുകള്‍ നല്ലൊരു വളമാണ്. ഇത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത് ഇവ നന്നായി വളരാൻ സഹായിക്കും. മുട്ടത്തോട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. ഇത് പൊടിച്ച് ചെടിയുടെ ചുവട്ടില്‍ നിന്നും മാറി മണ്ണില്‍ കുഴിച്ചു ഇടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...