ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാര്‍ജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, സെന്‍ററല്‍ ബാങ്ക് എന്നിവയാണ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്ന ബാങ്കുകള്‍. ഇതില്‍ ബാങ്ക് ഓഫ് ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക് ഈടാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിമാസം മൂന്ന് തവണ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. അതിന് ശേഷം 150 രൂപ ചാര്‍ജായി ഈടാക്കാനാണ് പദ്ധതി. പണം നിക്ഷേപിക്കുമ്പോഴും മൂന്ന് തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട് ഓരോ ഇടപാടിനും 40 രൂപ നല്‍കണം.
കറന്‍സ് അക്കൗണ്ടിനും ഓവര്‍ ഡ്രാഫ്റ്റിനും നിയന്ത്രണങ്ങളുണ്ട്. കറന്‍റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ചാര്‍ജുണ്ടാവും. ഓവര്‍ ഡ്രാഫ്റ്റിനും പ്രത്യേക ചാര്‍ജ് നല്‍കേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.