ബാങ്കുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാര്‍ജ്​ വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാര്‍ജ്​ വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട്​ പോവുകയാണെന്നാണ്​ റിപ്പോര്‍ട്ട്​. ബാങ്ക്​ ഓഫ്​ ബറോഡ, പഞ്ചാബ്​ നാഷണല്‍ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, സെന്‍ററല്‍ ബാങ്ക്​ എന്നിവയാണ്​ ചാര്‍ജ്​ ഈടാക്കാന്‍ ഒരുങ്ങുന്ന ബാങ്കുകള്‍. ഇതില്‍ ബാങ്ക്​ ഓഫ്​ ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക്​ ഈടാക്കി തുടങ്ങുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

പ്രതിമാസം മൂന്ന്​ തവണ അക്കൗണ്ടില്‍ നിന്ന്​ പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. അതിന്​ ശേഷം 150 രൂപ ചാര്‍ജായി ഈടാക്കാനാണ്​ പദ്ധതി. പണം നിക്ഷേപിക്കുമ്പോഴും മൂന്ന്​ തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട്​ ഓരോ ഇടപാടിനും 40 രൂപ നല്‍കണം.

കറന്‍സ്​ അക്കൗണ്ടിനും ഓവര്‍ ഡ്രാഫ്​റ്റിനും നിയന്ത്രണങ്ങളുണ്ട്​. കറന്‍റ്​ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ചാര്‍ജുണ്ടാവും. ഓവര്‍ ഡ്രാഫ്​റ്റിനും പ്രത്യേക ചാര്‍ജ്​ നല്‍കേണ്ടി വരുമെന്നാണ്​ സൂചന. അതേസമയം, ​ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത്​ വന്നതിന്​ പിന്നാലെ കോണ്‍ഗ്രസ്​ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...