ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസാരംഭം മുതൽ വിവിധ ആഘോഷങ്ങളും ദേശീയ അവധികളുമുള്ളതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കും. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഉത്സവങ്ങൾക്കനുസരിച്ച് അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള സാധാരണ അവധികൾക്ക് പുറമെയാണ് ഈ പ്രത്യേക അവധി ദിനങ്ങൾ.

ഒക്ടോബർ 2: ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധിയായിരിക്കും.
ഒക്ടോബർ 10: മഹാലയ അമാവാസി പ്രമാണിച്ച് കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ 17: മഹാസപ്തമി ദിനത്തിൽ ത്രിപുരയിൽ ബാങ്ക് അവധിയാണ്.
ഒക്ടോബർ 19: ദസറ (മഹാഷ്ടമി), മഹാനവമി, ആയുധപൂജ, ദുർഗ്ഗാ പൂജ എന്നിവയോടനുബന്ധിച്ച് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ബാധകമാണ്.
ഒക്ടോബർ 20: വിജയദശമി/ ദസറ പ്രമാണിച്ച് കേരളമടക്കമുള്ള രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.
ഒക്ടോബർ 21: വിജയദശമി/ ദുർഗ്ഗാ പൂജയുടെ ഭാഗമായി ത്രിപുര, കർണാടക, സിക്കിം, അസം, പശ്ചിമ ബംഗാൾ, കേരളം (തിരുവനന്തപുരം) എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 22, 23: ദുർഗ്ഗാ പൂജ പ്രമാണിച്ച് സിക്കിമിൽ ബാങ്ക് അവധികൾ തുടരും.
ഒക്ടോബർ 26: ലക്ഷ്മി പൂജ / ആക്സഷൻ ഡേ / മഹർഷി വാൽമീകി ജയന്തി എന്നിവയോടനുബന്ധിച്ച് ത്രിപുരയിൽ ബാങ്കുകൾക്ക് അവധിയാണ്.
ഒക്ടോബർ 29: കർവാ ചൗത്ത് ദിനത്തിൽ ചണ്ഡിഗഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അവധി ബാധകമാണ്.
ഒക്ടോബർ 31: സർദാർ വല്ലഭഭായ് പട്ടേൽ ജയന്തി ദിനത്തിൽ ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കുമെങ്കിലും ഡിജിറ്റൽ സേവനങ്ങൾ തടസമില്ലാതെ തുടരും. എടിഎം, യുപിഐ, ഇന്‍റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കും. ഫണ്ട് കൈമാറ്റങ്ങൾക്കും ബിൽ പേയ്മെന്‍റുകൾക്കും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. അതേസമയം വലിയ പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് തുടങ്ങിയ ബാങ്ക് ശാഖകളെ നേരിട്ട് ആശ്രയിച്ചുള്ള സേവനങ്ങൾക്കായി അവധി ദിവസങ്ങൾ ഒഴിവാക്കി, ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ നോക്കി പോകാൻ ശ്രദ്ധിക്കുകയുമാവാം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

0
മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട്...

പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കൺവെൻഷൻ നടന്നു

0
പന്തളം : പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കൺവെൻഷൻ...

ആർ ശ്രീലേഖയെ ബിജെപി നേതൃത്വം അവഹേളിച്ചെന്ന് തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ...

0
തികുവനന്തപുരം: ആർ ശ്രീലേഖയെ ബിജെപി നേതൃത്വം അവഹേളിച്ചെന്ന് തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ്...

മലപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

0
മലപ്പുറം : മൂർക്കനാട് പൊട്ടിക്കുഴിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട്...