തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 തിങ്കളഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ മുന്നോട്ട് വെച്ച എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളുമനുസരിച്ചാവും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. കൂടാതെ ഓരോ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാര്‍ മാത്രമാവും ഉണ്ടാകുക. ഇത് വൈറസ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാവുമെന്ന് കരുതുന്നതായും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.