കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ഏപ്രില്‍17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (17) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ എട്ടു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 146 പേരെ നാളിതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 104 പ്രൈമറി കോണ്‍ടാക്ടുകളും, 131 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 346 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3451 പേരും, ഡല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 273 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 689 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 4052 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 111 സാമ്പിളുകള്‍ ഉള്‍പ്പെടെ നാളിതുവരെ ആകെ 2945 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  237 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2549 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 242 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 143 ടീമുകള്‍ ഇന്ന് ആകെ 6082 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5373 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 48 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 80 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന് രണ്ടു കോളുകള്‍ ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1405 കോളുകള്‍ നടത്തുകയും, ഒന്‍പതു പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന്  ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 2855 വീടുകള്‍ സന്ദര്‍ശിച്ചു.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  112 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 65 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, 12 കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 35 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 51 കോളുകള്‍ നടത്തി.

മൂന്ന് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനത്തില്‍ നടത്തിയ പരിശീലന പരിപാടികളില്‍ 11 ഡോക്ടര്‍ക്കും, 39 നഴ്‌സുമാര്‍ക്കും, എട്ട് മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ആകെ 58 പേര്‍ക്ക് പരിശീലനം നല്‍കി.
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന്  19 കോളുകള്‍ ലഭിച്ചു.(ഹിന്ദി – 10, ബംഗാളി – ഒന്‍പത്) ഈ കോളുകള്‍ മുഖേന വിവരം ലഭിച്ചത് അനുസരിച്ച് ഒരു അതിഥി സംസ്ഥാന തൊഴിലാളിക്ക് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ചികിത്സ നല്‍കി.

ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും ഇന്ന്  ലഭിച്ച 12 നോണ്‍ മെഡിക്കല്‍, 20 മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ഉള്‍പ്പെടെ നാളിതുവരെ 150 മെഡിക്കല്‍, 178 നോണ്‍ മെഡിക്കല്‍ കോളുകള്‍ ലഭിച്ചു.
712 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇന്ന് രോഗലക്ഷണുളളവരെ കണ്ടെത്തിയിട്ടില്ല.

ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍ക്കുളള പതിവ് രോഗപ്രതിരോധ കുത്തിവയ്പുകള്‍ക്ക് എത്തുമ്പോള്‍ ഒരു കുട്ടിയോടൊപ്പം ഒരു ബൈസ്റ്റാന്‍ഡര്‍ മാത്രമേ വരുവാന്‍ പാടുളളു. ആശുപത്രികളില്‍ രോഗികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. ജില്ലയില്‍ എച്ച്‌ഐവി/ എയ്ഡ്‌സ് ചികിത്സയില്‍ കഴിയുന്ന വ്യക്തികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും മരുന്നുകള്‍ ജില്ലയിലെ ഐസിടിസി-ഐഎ മുഖേന ലഭ്യമാക്കുന്നുണ്ട്. 463 പേര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും, 56 പേര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിങ്ക് എആര്‍ടി സെന്ററില്‍ നിന്നാണ് ചികിത്സ ലഭ്യമാക്കുന്നത്.

ആര്‍സിസിയില്‍ നിന്നും ചികിത്സ സ്വീകരിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കുളള മരുന്നുകള്‍ അഗ്നിരക്ഷാസേന മുഖേന എത്തിത്തുടങ്ങി. 60 പേര്‍ക്കുളള മരുന്നുകളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുളളത്. ആര്‍സിസിയില്‍ നിന്നുളള കാന്‍സര്‍ ചികിത്സാ മരുന്നുകള്‍ ആവശ്യമുളളവര്‍ ബന്ധപ്പെട്ട പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമായി വിവരങ്ങള്‍ പങ്കുവയ്ക്കുക. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ വിവാദ പദ്ധതി; 20 പേജുള്ള രേഖ പുറത്തുവിട്ട് ഇസ്രയേൽ...

0
ഗാസ: ഗാസയിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും ഘട്ടംഘട്ടമായി വിദേശരാജ്യങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....