പത്തനംതിട്ട : നിരോധിച്ച ഫ്ലക്സുകളും അനധികൃത ബോര്‍ഡുകളും പത്തനംതിട്ട നഗരം കയ്യടക്കി. 2019 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് Pvc ഫ്ലെക്സ് ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. ഫ്ലക്സിന് പകരമായി പല ഉല്‍പ്പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. മിക്കവരും ഇതാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തിക്കൊണ്ട് നിയമപാലകരെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ചില വ്യാപാരികള്‍ പത്തനംതിട്ട നഗരം ഫ്ലക്സ് കൊണ്ട് നിറച്ചത്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കഴിഞ്ഞദിവസം തുറന്ന ഒരു ഹോം അപ്ലയന്‍സ് സ്ഥാപനം തങ്ങളുടെ ഉത്ഘാടന മാമാങ്കം ജനങ്ങളെ അറിയിക്കുവാന്‍ നൂറുകണക്കിന് ഫ്ലക്സ് ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചത്. ഒരു പ്രമുഖ കോണ്‍ഗ്രസ് എം.പിക്ക് ഈ സ്ഥാപനത്തില്‍ ഷെയര്‍ ഉണ്ടെന്നു പറയപ്പെടുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുമ്പില്‍ പോലും ഹൈക്കോടതി നിരോധിച്ച ഫ്ലക്സ് ഇവര്‍ സ്ഥാപിച്ചു. ഫ്ലക്സ് നിരോധനം ഹൈക്കോടതി ഉത്തരവ് ആയതിനാല്‍ പോലീസിന് ഇക്കാര്യത്തില്‍ സ്വമേധയാ നടപടിയെടുക്കാം. എന്നാല്‍ ജില്ലാ പോലീസ് മേധാവിപോലും ഇക്കാര്യത്തില്‍ കണ്ണടക്കുകയാണ്.
നഗരം മുഴുവന്‍ നിരോധിച്ച ഫ്ലക്സുകളും അനധികൃത ബോര്‍ഡുകളും കൊണ്ട് നിറഞ്ഞെങ്കിലും പത്തനംതിട്ട നഗരസഭക്കും കുലുക്കമില്ല. ഓക്സിജന്‍ മുതലാളിയുടെ മുമ്പില്‍ സി.പി.എം ഭരണസമിതിക്കും ചെയര്‍മാനും മുട്ടിടിക്കുകയാണ്. നടപടിയുമായി നീങ്ങേണ്ട ഉദ്യോഗസ്ഥരും മൌനം പാലിക്കുകയാണ്. പാതയോരങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ പത്തനംതിട്ടയിലെ മുഴുവന്‍ റോഡുകളിലും അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് പൈപ്പും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടകരമാണ് ഈ ബോര്‍ഡുകള്‍. തദ്ദേശ സ്വയഭരണ വകുപ്പാണ് ഇത്തരം ബോര്‍ഡുകള്‍ നീക്കേണ്ടത്. ഇതിനെതിരെ നടപടിയെടുക്കേണ്ടത് പത്തനംതിട്ട നഗരസഭയാണ്. നഗരസഭയിലെ 32 കൌണ്‍സിലര്‍മാരും നിശബ്ദമാണ്. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ നിറയെ പരസ്യ ബോര്‍ഡുകള്‍ ആണ്. ചെറിയ പി.വി.സി ഷീറ്റില്‍ പ്രിന്റ് ചെയ്ത് പോസ്റ്റില്‍ സ്ഥാപിക്കുന്ന ഈ ബോര്‍ഡുകള്‍ മൂലം കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പോസ്റ്റില്‍ കയറുന്നതിനും ബുദ്ധിമുട്ടാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.