തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവായി.
പമ്പിന് അനുമതി നല്‍കുന്നതിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ദൂരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമീഷന് അംഗം കെ. നസീര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിന് വിരുദ്ധമായി അടിയന്തിരസാഹചര്യത്തില്‍ പെട്രോള്‍ പമ്പ് അനുവദിക്കേണ്ടിവന്നാലും 30 മീറ്റര്‍ അകലം നിര്‍ബന്ധമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.