മല്ലപ്പള്ളി : മല്ലപ്പള്ളി സര്‍ക്കിള്‍ ഓഫീസ് പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുന്നന്താനത്തുനിന്ന് മൂന്ന് ലക്ഷം രൂപാ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മാവേലിക്കല സ്വദേശി കെ.സുനില്‍ എന്ന ആളുടെ വാടക വീട്ടില്‍ നിന്നു നാലുചാക്കുകളിലായി പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
ഓരോ ചാക്കിലും 50 എണ്ണമുള്ള പായ്ക്കറ്റുകളും അതിനുള്ളില്‍ 30 എണ്ണം വീതമുള്ള ചെറിയ പായ്ക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. സുനിനെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു. പരിശോധനയില്‍ അസിസ്റ്റന്‍ഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനു വി. വര്‍ഗീസ്, ആര്‍. റഫീക്ക് എന്നിവര്‍ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ 0469 2682540, 9400069470 എന്നീ നമ്പരുകളില്‍ അറിയിക്കാം.