മുളക്കുഴയിൽ ബന്തിപ്പൂ കൃഷി വിളവെടുപ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂ‌ർ : മുളക്കുഴയിൽ തനി നാടൻ ബന്തിപ്പൂ കൃഷി വിളവെടുപ്പ് തുടങ്ങി. മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉ‌ദ്ഘാടനം വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് നിർവഹിച്ചു. കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ ലത വി.ആർ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ തരിശ് രഹിത ഭൂമിയിൽ കൃഷിയുടെ ഭാഗമായിട്ടാണ് ബന്തിപ്പൂ കൃഷി ആരംഭിച്ചത്. കൃഷിഭവൻ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്ന് ഒരു തൈയ്ക്ക് 4 രൂപ നിരക്കിൽ 3000 തൈകകൾ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തമായി വാങ്ങിയാണ് ബന്തിപ്പൂകൃഷി ആരംഭിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും പൂക്കട നടത്തുന്നവർ വിപണനത്തിനായി സമീപിച്ചിട്ടുണ്ട്. കൂടാതെ ഓണത്തിന് കോളേജ്, സ്ക്കൂൾ, ഗ്രാമവാസികളും ഓഡർ നൽകിയിട്ടുണ്ട്. കുടുംബശ്രീ സി.ഡി.എസ് അംഗം ശാന്തമ്മ, തൊഴിലുറപ്പ് മേറ്റ്മാരായ ഉഷാകുമാരി, ജയകൃഷ്ണൻ, വൽസല , സരസമ്മ, സുധർമ്മ, ലതാംബിക, ശ്രീകല, ഓമനയമ്മ, വിജയമ്മ , ഉഷ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...