4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ബിഎസ്എൻഎൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : 4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ബിഎസ്എൻഎൽ. 4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു പറഞ്ഞു. അടുത്ത ജനുവരിയോടെ കൃഷ്‌ണ ജില്ലയില്‍ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്നും അദേഹം വ്യക്തമാക്കി. രാജ്യത്ത് ഇനിയും ബിഎസ്എന്‍എല്‍ 4ജി സേവനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല. എന്നാൽ നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എൻഎൽ ഇപ്പോൾ. കേരളത്തിലും ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടിയതോടെ ബിഎസ്എൻഎല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.

അതിനിടെയാണ് ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വർക്കുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.  4ജി വിന്യാസം ബിഎസ്എന്‍എല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുന്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 4ജി വിന്യാസം നടക്കുമ്പോള്‍ തന്നെ 5ജിയെ കുറിച്ചുള്ള ആലോചനകളും ബിഎസ്എന്‍എല്ലില്‍ പുരോഗമിക്കുകയാണ്. 2025 ജനുവരിയോടെ 5ജി വിന്യാസം ബിഎസ്എന്‍എല്‍ തുടങ്ങും എന്ന സൂചനയാണ് കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു നല്‍കുന്നത്. രാജ്യത്തിന്‍റെ മറ്റിടങ്ങളിലും ഇതേ സമയത്ത് 5ജി വിന്യാസം ആരംഭിക്കുന്നത് പ്രതീക്ഷിക്കുന്നു. രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കുന്ന ടെലികോം സേവനദാതാക്കള്‍ കൂടിയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

0
റഷ്യ : ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...