ബാറുകളും വിദേശ മദ്യശാലകളും അടച്ചിടണം ; കടകളും റെസ്റ്റോറന്റുകളും രാത്രി 7.30ന് അടക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. ബാറുകളും വിദേശ മദ്യശാലകളും തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന സര്‍കക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.

ബാറുകള്‍ക്കും, വിദേശമദ്യശാലകള്‍ക്കും പുറമേ സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, ക്ലബ്ബുകള്‍, സ്‌പോര്‍ട് കോംപ്ലക്‌സുകള്‍, നീന്തല്‍കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കടകളും റെസ്റ്റോറന്റുകളും രാത്രി 7.30ന് അടക്കണം. രാത്രി 9 വരെ റെസ്‌റ്റോറന്റുകള്‍ക്ക് ഭക്ഷണം പാഴ്‌സലായി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസ് മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. രാത്രികാല കര്‍ഫ്യൂ നിലനിലുള്ള സാഹചര്യത്തില്‍ ഒത്തുകൂടലുകള്‍ പാടില്ല. എല്ലാ യോഗങ്ങളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. സര്‍ക്കാര്‍ ഓഫിസില്‍ 50% ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. അടിയന്തര സര്‍വീസുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫിസുകള്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ആള്‍കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരം മുതല്‍ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നിലവില്‍ വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...