അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയിൽ പ്രതിഷേധിക്കാനൊരുങ്ങി ബാർ അസോസിയേഷൻ ; നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂരിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യയെ ആത്മഹത്യയിൽ ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും. ആത്മഹത്യയ്ക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസികപീഡനവും ഭീഷണിയുമെന്നായിരുന്നു ആരോപണം. അനീഷ്യയുടെ മൊബൈൽ ഫോണിലും കൂടുതൽ തെളിവുകൾ ഉണ്ടെന്നാണ് വിവരം. പോലീസ് അന്വേഷണം തുടരുന്നതിനൊപ്പം -ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു.

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് കൊല്ലം ബാർ അസോസിയേഷൻ .ഡിഡിപി കെ.ഷീബയ്ക്കാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപിക്കാനാണ് നിർദേശം. റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. മേലുദ്യോഗസ്‌ഥരുടെ മാനസിക പീഡനവും ഭീഷണിയും ജോലിയിലെ സമ്മർദ്ധവും ആണ് ആത്‍മഹത്യയിലേക്ക് നയിച്ചത് എന്ന് അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്ന ആവശ്യമാണ് അഭിഭാഷകർക്കും ഉള്ളത്.

വനിതാ കമ്മീഷൻ അനീഷയുടെ വീട് സന്ദർശിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി എഴുതിയിരുന്ന ബുക്കും പോലീസിന് ലഭിച്ചു. കേസ് നിയമപരമായി നേരിടാൻ അനീഷ്യയുടെ കുടുംബത്തിൻറെ തീരുമാനം. കുടുംബത്തെ നേരിൽ കണ്ട് കൊല്ലം ബാർ അസോസിയേഷൻ പിന്തുണയറിയിച്ചു. മാവേലിക്കര സെഷൻസ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷ്യയുടെ ഭർത്താവ്. സംഭവത്തിൽ മഹിള കോൺഗ്രസും കളക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...