തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രി കെ ബാബുവിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതിതേടി ഗവര്‍ണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും കത്ത് നല്‍കും. ബാർ ലൈസൻസ് ഫീസ് കുറക്കാൻ ഒരു കോടി രൂപ ചെന്നിത്തലയും കെ ബാബു 50 ലക്ഷവും വാങ്ങി എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് അനുമതി തേടുന്നത്. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നേരത്തെ ബിജു രമേശ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടുന്നത്.
ബാര്‍കോഴ കേസ് ; ചെന്നിത്തലയ്ക്കും കെ ബാബുവിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടും
RECENT NEWS
Advertisment