നിയമപഠനം പകൽവെളിച്ചത്തിൽ മതി ; സായാഹ്ന എൽഎൽ.ബി.ക്ക്‌ വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും നേരിട്ട് പരിശോധന നടത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി ബാർ കൗൺസിൽ ഓഫ് ഇന്ത്യ. അക്കാദമിക നിലവാരത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സായാഹ്ന, വീക്കെൻഡ്, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ലോ കോഴ്സുകൾ ഉടൻ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യുവന്റ് ലോ കോളേജുകളിലും ആറാഴ്ചയ്ക്കുള്ളിൽ നേരിട്ട് പരിശോധന നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാരോടും രജിസ്ട്രാർമാരോടും ആവശ്യപ്പെട്ടു.

കേവലം സത്യവാങ്മൂലങ്ങളെയോ ഓൺലൈൻ രേഖകളെയോ അടിസ്ഥാനമാക്കി പരിശോധന പൂർത്തിയാക്കരുത്. തൊഴിൽ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർഥികൾക്കുമായി നടത്തുന്ന സായാഹ്ന, വീക്കെൻഡ്, ഷിഫ്റ്റ് ക്ലാസുകളിലേക്ക് പുതിയ പ്രവേശനം അനുവദിക്കരുതെന്നും നിർദേശമുണ്ട്. സർക്കാർ ലോ കോളേജുകൾ ഇത്തരം കോഴ്‌സുകൾ നിലവിൽ നടത്തുന്നില്ല. നിയമ വിദ്യാഭ്യാസം റഗുലർ സ്വഭാവമുള്ളതായിരിക്കണം. ഒരുദിവസം കുറഞ്ഞത് അഞ്ചുമണിക്കൂറും ആഴ്ചയിൽ കുറഞ്ഞത് 30 മണിക്കൂറും ക്ലാസുകൾ ഉണ്ടായിരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...