തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനായാണ് യോഗം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ, എക്സൈസ് കമ്മീഷണര്‍, ബെവ്കോ എംഡി തുടങ്ങിയവര്‍ പങ്കെടുക്കും.
ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച ശുപാര്‍ശ ആഴ്ചകള്‍ക്കു മുൻപ് എക്‌സൈസ് കമ്മീഷണര്‍ വകുപ്പ് മന്ത്രിക്കു നല്‍കിയിരുന്നു. ബാര്‍ ഉടമകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചും മറ്റു സംസ്ഥാനങ്ങളില്‍ തുറന്നത് കണക്കിലെടുത്തുമായിരുന്നു ശുപാര്‍ശ. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഈ ശുപാര്‍ശ അംഗീകരിച്ചില്ല.