ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മുംബൈ  :  ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തില്‍ കിഷോര്‍ പൊഡ്ഡര്‍ എന്ന സ്ത്രീയുടെ കടയിലാണ് സംഭവം നടന്നത്.  ബന്ദിന് കടയടക്കാന്‍ ആഹ്വാനം ചെയ്തെത്തിയവരുടെ ആവശ്യം കിഷോര്‍ നിരസിച്ചപ്പോള്‍ പ്രക്ഷോഭകര്‍ ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചു.  തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ പ്രക്ഷോഭകര്‍ കട അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കലികയറിയ കിഷോര്‍ പ്രക്ഷോഭകാരികളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞത്. അപ്പോഴേക്കും സംഭവമറിഞ്ഞ് രംഗത്തെത്തിയ പോലീസ് പ്രക്ഷോഭകാരികളെ വിരട്ടിയോടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...