വാഹന പരിശോധന കണ്ട് വെട്ടിച്ചു കടന്ന യുവാക്കളെ വീട്ടിലെത്തി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി: മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രുടെ വാഹന പരിശോധന കണ്ട് വെ​ട്ടി​ച്ച് കടന്ന യുവാക്കളെ പിടികൂടി. ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ ബ​ജാ​ജ് ചേ​ത​ക് സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​യ യു​വാ​ക്ക​ൾ വീ​ട്ടി​ൽ എത്തുംമുമ്പേ  മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി. ഇതിന് ഉദ്യോഗസ്ഥര്‍ക്കു സഹായകമായത് ദൈവത്തിന്റെ കൈയ്യൊപ്പു പോലെ വീണു കിട്ടിയ മൊബൈല്‍.

കൊ​ര​ട്ടി സ്വ​ദേ​ശി​ക​ളാ​യ പ​റോ​ക്കാ​ര​ൻ അ​ജൊ ജോ​സ്, പ​റോ​ക്കാ​ര​ൻ ടോം ​തോ​മ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്  ഉദ്യോഗസ്ഥര്‍  പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോഴാ​ണ് യു​വാ​ക്ക​ൾ എത്തിയത്. ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ വ​ള​രെ അ​പ​ക​ട​ക​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ഇവര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു ഇവര്‍.

ന​മ്പ​റി​ല്ലാ​ത്ത സ്കൂ​ട്ട​ർ ആ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ല്‍ക്കുമ്പോൾ സ്കൂ​ട്ട​റി​ന്റെ  പി​ന്നിലി​രു​ന്ന യുവാ​വി​ന്റെ  മൊ​ബൈ​ൽ ഫോ​ണ്‍ താ​ഴെ വീ​ണു. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് കൈ​ക്ക​ലാ​ക്കി. സ്ക്രീ​ൻ ലോ​ക്ക് ആ​യ​തി​നാ​ൽ തു​റ​ക്കാ​നാ​യി​ല്ല. സ​ർ​വീ​സ് സെ​ന്‍റ​റി​ന്റെ  സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണി​ന്റെ  ഉ​ട​മ​സ്ഥ​ന്റെ  മേ​ൽ​വി​ലാ​സം ക​ര​സ്ഥ​മാ​ക്കി​യാ​ണ് യു​വാ​ക്ക​ളു​ടെ വീ​ട് ക​ണ്ടെ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​ക്ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് യുവാക്കൾ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യോ​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി.

സ്കൂ​ട്ട​റി​ന്റെ  രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൂ​ന്നുവ​ർ​ഷം മു​മ്പു  ര​ജി​സ്ട്രേ​ഷ​ൻ തീ​ർ​ന്ന​താ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി​യി​രു​ന്നി​ല്ല. അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നും ര​ണ്ടു യു​വാ​ക്ക​ളു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്തു. കൂ​ടാ​തെ മ​ല​പ്പു​റം ഐ​ഡി​ടി​ആ​ർ സെ​ന്‍റ​റി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ഏ​ഴു ദി​വ​സം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​നു​മു​ള്ള മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​ണ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം : അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ...