ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബര്‍ അസ്സോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്‌കരിച്ച്‌ ഇടുക്കിയിലെ ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച്‌ സംസാരിച്ചെന്ന് ആരോപിച്ച്‌ ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. മാത്യുവിന്റെ ‘ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന പരാമര്‍ശമാണ് വിവാദമായത്.

കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമര്‍ശം. ‘ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഐഎം ഓര്‍ക്കണം’ എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.

‘എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. തൊഴിലില്‍ ഒരു മാന്യത കുറവും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സിപി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.’തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...