യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി സമനില പിടിച്ച് ബാഴ്‌സലോണയും ഇന്റര്‍ മിലാനും

For full experience, Download our mobile application:
Get it on Google Play

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും തമ്മിലുള്ള മത്സരം സമനിലയില്‍. കാണികളെ ആവേശത്തിലാഴത്തി ഈ സൂപ്പര്‍ത്രില്ലര്‍ പോരാട്ടത്തില്‍ ആദ്യ മുപ്പത് സെക്കന്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ച് ഇന്റര്‍ മിലാന്റെ മാര്‍ക്കസ് തുറാം ഗോള്‍വല കുലുക്കി. 21-ാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രീസ് നേടിയ ഗോള്‍ ഇന്റര്‍മിലാന്റെ ലീഡ് ഇരട്ടിയാക്കി. 24-ാം മിനിറ്റില്‍ ലാമിന്‍ യാമലിലൂടെ ബാഴ്‌സ തിരിച്ചുവന്നു. ആദ്യപാദം അവസാനിക്കുന്നതിന് മുന്‍പ് റാഫിഞ്ഞയുടെ പാസില്‍ നിന്ന് ഫെറാന്‍ ടോറസ് ഗോള്‍ നേടി സമനില പിടിച്ചു.

63-ാം മിനിറ്റില്‍ ഡംഫ്രീസ് വീണ്ടും ഗോളടിച്ചതോടെ ഇന്റര്‍മിലാന്‍ ലീഡ് തിരിച്ചുപിടിച്ചു. 65-ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. റാഫിഞ്ഞയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഇന്റര്‍ മിലാന്‍ ഗോള്‍കീപ്പര്‍ യാന്‍ സോമ്മറിന് മേല്‍ തട്ടി വലയിലേക്ക് കയറിയതോടെ സെല്‍ഫ് ഗോളായി പ്രഖ്യാപിക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്താണ് ബാഴ്‌സലോണ സെമി ഫൈനലിലേക്ക് മുന്നേറിയത്. ബയേണ്‍ മ്യൂണിക്കിനെ മറികടന്നായിരുന്നു ഇന്റര്‍മിലാന്റെ വരവ്. ഇന്റര്‍ മിലാനെതിരെ ഇതിന് മുന്‍പ് കളിച്ച 11 മത്സരങ്ങളില്‍ ആറിലും ബാഴ്‌സയക്കായിരുന്നു ജയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും ; സർക്കാർ...

0
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ്...