വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി തുടരുമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനാണ് കരോലിൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. കരോലിന്റെ തീരുമാനത്തെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. ‘വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് കരോലിൻ.

വൈറ്റ് ഹൗസ് വിട്ടാലും കരോലിൻ ലീവിറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി തുടരും. വരാനിരിക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും തന്റെ മുഖ്യ ഉപദേശകയായും അവർ പ്രവർത്തിക്കും’, ട്രംപ് കുറിച്ചു. പ്രസ് സെക്രട്ടറിയായുള്ള തന്റെ സേവനം ജീവിതത്തിലെ വലിയ ബഹുമതിയും സാഹസികതയുമായിരുന്നുവെന്ന് കരോലിനും പ്രതികരിച്ചു. പ്രസിഡന്റ് നൽകിയ അവസരങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു. ഈ വർഷം മെയ് മാസത്തിലാണ് കരോലിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അതേസമയം, കരോലിൻ ലീവിറ്റിന് പകരക്കാരനായി ആര് വരുമെന്ന കാര്യം ട്രംപ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...