വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളത് ; മോദിയുടെ പ്രസംഗത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാവരുടെയും അഭിപ്രായം കേൾക്കുക എന്നത് ജനാധിപത്യത്തിൽ വോട്ടർമാരുടെ അവകാശമാണെന്നും ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച മറുപടിയിലാണ് വിശദീകരണം. ഏപ്രിൽ 21-ന് രാജസ്ഥാനിലും 22-ന് ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പുറാലികളിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശങ്ങൾ. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മുസ്‌ലിം ലീഗിന്റെ സ്വാധീനമുണ്ട്, കോൺഗ്രസ് ഭരണത്തിൽ വന്നാൽ സ്വത്തും സമ്പത്തും മുസ്‌ലിങ്ങൾക്ക് വിതരണംചെയ്യും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും താലിമാലപോലും തട്ടിയെടുക്കും തുടങ്ങിയ പരാമർശങ്ങൾക്കെതിരേയാണ് കോൺഗ്രസും ഇടതുപാർട്ടികളും തിരഞ്ഞെടുപ്പ്‌ കമ്മിഷന് പരാതി നൽകിയത്.

വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രധാനമന്ത്രിയെ എതിർക്കുന്നതിലൂടെ രാജ്യത്തിന്റെ അടിസ്ഥാനമതത്തെയും പൗരാണിക സംസ്കാരത്തെയുമാണ് എതിർക്കുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വസ്തുതകളെ അടിസ്ഥാനമാക്കി നടത്തുന്നതാണ്. പ്രതിപക്ഷത്തിന്റേതുമാത്രമല്ലാത്ത സ്വരങ്ങളും കേൾക്കുക എന്നത് രാജ്യത്തെ വോട്ടർമാരുടെ അവകാശമാണ്. കോൺഗ്രസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസും മുസ്‌ലിം ലീഗിനെപ്പോലെ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വിഭജനത്തിന്റെ വിത്തിട്ടത് മുസ്‌ലിം ലീഗാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് വിട്ടുനിന്നതിലൂടെ കോൺഗ്രസ് പാപംചെയ്തു. ഹിന്ദുത്വത്തെ വിലകുറച്ചുകാട്ടാൻ ശ്രമിക്കുന്ന പാർട്ടിക്കെതിരേ നടപടിവേണമെന്നും നഡ്ഡ ആവശ്യപ്പെടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...